സംഭവത്തിന് തൊട്ടുമുമ്പ് വിദ്യയുടെ പിതാവിനെ നക്ഷത്ര വിളിച്ചിരുന്നു
മാവേലിക്കര- നക്ഷത്ര വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്നുപറഞ്ഞ് ഇടയ്ക്കിടെ വാശി പിടിക്കുമായിരുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുമുമ്പ് വിദ്യയുടെ പിതാവിനെ നക്ഷത്ര വിളിച്ചിരുന്നതായും പറയപ്പെടുന്നു. ഇതിലുള്ള പ്രകോപനം ആവാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതാം.