തളംകെട്ടിക്കിടക്കുന്ന ചോരയിലേക്ക് ചൂണ്ടുമ്പോളും മഹേഷിന്റെ കൈവിറച്ചില്ല

മാവേലിക്കര- മാവേലിക്കരയിൽ ആറുവയസ്സുകാരിയെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മാവേലിക്കര നിവാസികൾ. പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണു കൊല്ലപ്പെട്ടത്. നക്ഷത്രയെ കൊലചെയ്ത ശ്രീമഹേഷിനെ ഇന്നലെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

സ്വന്ത്വം വീട്ടിൽ അന്യനേപോലെ കൈവിലങ്ങുകളുമായി നിൽക്കുമ്പോളും അയാൾക്ക് ഭാവഭേദങ്ങളില്ലായിരുന്നു. മകളുടെ കഴിത്തറത്ത സിറ്റ് ഔട്ടിൽ രക്തം തളംകെട്ടി കിടക്കുന്നിടത്തേക്ക് ചൂണ്ടിക്കാണിക്കുമ്പളും അയാളുടെ കൈകൾ വിറച്ചില്ല. സംസാരം ഇടറിയില്ല. വീടിനുള്ളില്‍ കയറിയ ശേഷം മുറികള്‍ക്കുള്ളിലും കുഞ്ഞ് കൊല്ലപ്പെട്ടു കിടന്ന സോഫയുടെ സമീപവും എത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പും ഫോറന്‍സിക് പരിശോധനയും രണ്ടേമുക്കാല്‍ വരെ നീണ്ടു. നക്ഷത്രയെ കൊല്ലാന്‍ ഉപയോഗിച്ച മഴു വീടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.

ശ്രീമഹേഷിനെ ഇന്ന് ഉച്ചക്ക് 1.40 നാണ് സംഭവം നടന്ന വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. മാവേലിക്കര സി.ഐ സി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ നിരവധി പൊലീസ് വാഹനങ്ങളുടെ അകമ്പടിയിലാണ് പ്രതിയെ എത്തിച്ചത്. രാവിലെ 12.45 ന് ഫോറന്‍സിക് സംഘം എത്തിയിരുന്നു. സയന്റിഫിക് ഓഫീസര്‍ അഖില്‍ കുമാര്‍, ഫോറന്‍സിക് എക്‌സ്പെര്‍ട്ട് പി.പ്രതിഭ, അസിസ്റ്റന്റ് പൊലീസ് ഫോട്ടോഗ്രഫര്‍ രണധീര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശാസ്ത്രീയ പരിശോധന നടത്തിയത്.

റിമാന്‍ഡിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമന്ന് സി.ഐ സി ശ്രീജിത്ത് പറഞ്ഞു. സിഐ സി ശ്രീജിത്ത്, എസ്‌ ഐ അനില്‍, സീനിയര്‍ സി.പി.ഒ സജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. ശ്രീമഹേഷ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button