ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠനം..കിട്ടിയത് എട്ടിന്‍റെ പണി….

മലപ്പുറം: ലേണേഴ്സ് ലൈസൻസില്ലാതെ ഡ്രൈവിംഗ് പഠിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കൈയ്യോടെ പൊക്കി വൻ തുക പിഴ ചുമത്തി.എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി അനൂപ് മോഹൻ തിരൂർ മേഖലയിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിംഗ് സ്കൂൾ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്. ലേണിംഗ് ലൈസൻസ് പോലും എടുക്കാതെയാണ് ഡ്രൈവിംഗ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമക്ക് 10,000 രൂപ പിഴ ചുമത്തുകയായിരുന്നു.

Related Articles

Back to top button