ടി ഷർട്ട് ഉയർത്തി.. മാറിടം മുതൽ വയർവരെ തടവി…

ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ
ലൈംഗികപീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ. ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ
നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധം ശക്തമായിരിക്കെയാണു ഗുരുതര കുറ്റങ്ങൾ ചുമത്തിയ
വിവരം പുറത്തുവന്നത്.

ശ്വാസപരിശോധനയുടെ പേരിൽ വനിതാ താരങ്ങളുടെ ടി ഷർട്ട് മാറ്റി ശരീരത്തിൽ അപമര്യാദയോടെ തൊട്ടു,
ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവി, സ്വകാര്യവിവരങ്ങൾ തിരക്കി, ടൂർണമെന്റിനിടെ സംഭവിച്ച
പരുക്കുകൾക്കു റെസ്ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിനു പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ
ഉന്നയിച്ചു തുടങ്ങിയആരോപണങ്ങളാണ് ബ്രിജ് ഭൂഷണെതിരെ എഫ്ഐആറിൽ ഉള്ളതെന്നു ദേശീയ മാധ്യമം
റിപ്പോർട്ട് ചെയ്തു.

ഡയറ്റീഷ്യനോ പരിശീലകനോ അംഗീകരിക്കാത്ത ‘അജ്ഞാത ഭക്ഷ്യവസ്തുക്കൾ’ മികച്ച പ്രകടനത്തിനു നല്ലതെന്നു പറഞ്ഞു കഴിക്കാൻ നൽകി, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നെഞ്ചിൽ അശ്ലീല ഉദ്ദേശ്യത്തോടെ തടവി, അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ പെരുമാറി തുടങ്ങിയവയും എഫ്ഐആറിൽ പരാമർശിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ 7 വനിതാ ഗുസ്തി താരങ്ങൾ നൽകിയ പരാതിപ്രകാരമാണ് 2 എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 6 പേരുടെ പരാതി ഒരുമിച്ചും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രത്യേകവുമാണു പൊലീസ് പരിഗണിച്ചത്.

Related Articles

Back to top button