വയറുവേദന കൂടി ആശുപത്രിയിലെത്തിച്ചു…16കാരി….

നീറ്റ് പരിക്ഷയ്ക്കായി തയാറെടുപ്പ് നടത്തുന്നതിനിടെ വയറുവേദന കൂടി ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ പെൺകുട്ടി എട്ടര മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റിയ പെൺകുട്ടി പ്രസവിച്ചു. മധ്യപ്രദേശിലെ ​ഗുണ സ്വദേശിനിയായ പതിനാറുകാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ രണ്ട് മാസമായി കോട്ടയിലെ ഹോസ്റ്റലിൽ നിന്ന് നീറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പുകൾ നടത്തുകയായിരുന്നു പെൺകുട്ടി. കടുത്ത വയറു വേദന കാരണം പെൺകുട്ടിയെ ജയ് കെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 2.30 കിലോ ഭാരമുള്ള ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയെന്നും ഡോക്ടർ അറിയിച്ചു. അമ്മയും കുഞ്ഞും ആരോ​ഗ്യത്തോടെയാണ് ഇപ്പോഴുള്ളത്.

പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ആവശ്യമായ നിയമ നടപടികൾ പൂർത്തിയാകുന്നതുവരെ സംഭവം രഹസ്യമായി സൂക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാതാപിതാക്കൾ നവജാതശിശുവിനെ സംരക്ഷണത്തിനായി ശിശുക്ഷേമ സമിതിക്ക് കൈമാറാൻ ആദ്യം തയ്യാറായില്ല. തുടർന്ന് സിഡബ്ല്യുസി അംഗങ്ങൾ നൽകിയ കൗൺസിലിം​ഗിന് ശേഷമാണ് നവജാതശിശുവിന്റെ സംരക്ഷണം സിഡബ്ല്യുസിക്ക് കൈമാറാൻ മാതാപിതാക്കൾ സമ്മതിച്ചത്

Related Articles

Back to top button