കഠിനമായ വയറുവേദന…അഞ്ച് വയസുകാരന് സംഭവിച്ചത്….

അഞ്ചുവയസുകാരന് കഠിനമായ വയറുവേദനയും വയറ്റില്‍ അസ്വസ്ഥതയും പതിവായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു ഈ കുട്ടിയെ. പ്രാഥമിക പരിശോധനയില്‍ എന്താണ് കുട്ടിയെ അലട്ടുന്ന രോഗമെന്നോ പ്രശ്നമെന്നോ ഡോക്ടര്‍മാര്‍ക്ക് യാതൊരു സൂചനയും ലഭിച്ചില്ല. വിശദമായ സ്കാനിംഗ് പരിശോധന നിര്‍ബന്ധമാണെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ ബാലനെ സ്കാനിംഗിന് വിധേയനാക്കി. ഇതോടെയാണ് ഞെട്ടിക്കുന്ന സത്യം ഇവര്‍ മനസിലാക്കുന്നത്. കുട്ടിയുടെ ആമാശയത്തില്‍ അട്ടിയായി ച്യൂയിങ് ഗം കിടക്കുന്നതായിരുന്നു സ്കാനിംഗില്‍ കണ്ടത്.

സംഭവിച്ചത് എന്തെന്നാല്‍ കുട്ടി കഴിക്കുന്ന ച്യൂയിങ് ഗമ്മുകള്‍ പതിവായി തുപ്പിക്കളയാതെ വിഴുങ്ങുകയായിരുന്നുവത്രേ പതിവ്. ഇത് ആമാശയത്തില്‍ പരസ്പരം ഒട്ടിപ്പിണ‌ഞ്ഞ് കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് കുട്ടിക്ക് അസ്വസ്ഥതകളും വേദനയുമെല്ലാം അനുഭവപ്പെട്ട് തുടങ്ങിയത്.

യുഎസിലെ ഒഹിയോ സ്വദേശിയായ ബാലനാണ് ഇത്തരമൊരു ദുരവസ്ഥയുണ്ടായത്. അപൂര്‍വമായ സംഭവമായതിനാല്‍ തന്നെ ഡോക്ടര്‍മാരുടെ കേസ് സ്റ്റഡി ഒരു പ്രസിദ്ധീകരണത്തിലൂടെ പുറത്തുവന്നതോടെയാണ് സംഭവം ഏവരും അറിയുന്നത്. എന്തായാലും ഏറെ പണിപ്പെട്ടാണെങ്കിലും കുട്ടിയുടെ വയറ്റിനകത്ത് നിന്ന് മുഴുവൻ ച്യൂയിങ് ഗമ്മുകളും ഡോക്ടര്‍മാര്‍ പുറത്തെടുത്ത് മാറ്റി.

Related Articles

Back to top button