വിഷു ബമ്പർ നറുക്കെടുത്തു.. 12 കോടി ഈ നമ്പറിന്…

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാറിന്‍റെ വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപയ്ക്കായി നറുക്കെടുത്ത നമ്പർ VE 475588 ആണ് . സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപ VA 475588, VB 475588, VC 475588, VD 475588, VG 475588 നമ്പറുകൾക്ക് ലഭിക്കും.

ബമ്പറിന്റെ രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.

Related Articles

Back to top button