ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധം… ഒടുവിൽ 21കാരന്….

ഒരേ സമയം അമ്മയുമായും മകളുമായും അവിഹിത ബന്ധത്തിലേർപ്പെട്ട ഇരുപത്തിയൊന്നുകാരനായ യുവാവിനെ കാമുകിമാരുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാട്ടിൽ നടന്ന സംഭവത്തിൽ കൊല്ലപ്പെട്ട അയൻ മൊണ്ടൽ എന്ന യുവാവിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് മരിച്ച അയൻ മൊണ്ടലിന്റെ കാമുകി, കാമുകിയുടെ അമ്മ, അച്ഛൻ, സഹോദരൻ, അവരുടെ രണ്ട് കൂട്ടാളികൾ എന്നിവരുൾപ്പെടെ ആകെ ആറ് പേരെ ഹരിദേവ്പൂർ പോലീസ് സ് അറസ്റ്റ് ചെയ്തു.
അന്വേഷണത്തിൽ, മരിച്ചയാൾക്ക് ഒരേസമയം പെൺകുട്ടിയുമായും അവളുടെ അമ്മയുമായും ഉണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിൽ കലാശിച്ചതെന്നും തുടർന്ന്, പ്രതികൾ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം മഗ്രഹട്ടിലെ ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു എന്നും പോലീസ് പറയുന്നു.

ക്യാബ് ഡ്രൈവറായ മൊണ്ടൽ കാമുകിയുമായി ബന്ധപ്പെടാൻ ശ്രമിച്ചതായി സിറ്റി പോലീസ് വൃത്തങ്ങൾ പറഞ്ഞു. മദ്യപിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ അമ്മയുമായി വഴക്കുണ്ടാക്കുകയും അവരെ ആക്രമിക്കുകയും ചെയ്തു. ഈ സമയം, പെൺകുട്ടി സഹോദരന്റെയും പിതാനിന്റെയും ഒപ്പം വീട്ടിൽ എത്തി. അതോടെ വഴക്ക് കൂടുതൽ രൂക്ഷമാകുകയും കാമുകിയുടെ സഹോദരൻ മൊണ്ടലിന്റെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയുമായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു.
തുടർന്ന്, മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാൻ നാലുപേരും തീരുമാനിച്ചു. പെൺകുട്ടിയുടെ സഹോദരൻ തന്റെ അടുത്ത കൂട്ടാളികളായ രണ്ടുപേർക്കൊപ്പം പിക്കപ്പ് വാൻ വാടകയ്‌ക്കെടുത്ത് മൃതദേഹം പൊതിഞ്ഞ് മഗ്രാട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുകയായിരുന്നു.

Related Articles

Back to top button