പ്രണയത്തിന് കണ്ണും മൂക്കും ഇല്ല… ഭാര്യ ചെയ്തത്….

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പഴമക്കാർ പറയാറുണ്ട്. ചിലപ്പോഴൊക്കെ അത് സത്യമാണെന്ന് തോന്നിക്കുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാറുമുണ്ട്. അത്തരത്തിൽ പ്രണയത്തിന് മുന്നിൽ മറ്റുള്ളവരുടെ ജഡ്ജ്‌മെന്റ് തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ല എന്ന് ചിന്തിക്കുന്ന ഒരു പ്രണയിതാക്കളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ പേര് നെറ്റിയില്‍ പച്ചകുത്തിയായിരുന്നു ഒരു സ്ത്രീ തന്‍റെ സ്നേഹം പ്രകടിപ്പിച്ചത്.

നെറ്റിയില്‍ പേര് പച്ച കുത്തുന്ന വീഡിയോ ഇതിനകം വൈറലായി. നിരവധി പേര്‍ കമന്‍റുമായെത്തി. king_maker_tattoo_studio എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മാര്‍ച്ച് 18 ന് പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടുകഴിഞ്ഞു.

ബെംഗളൂരുവിലെ കിംഗ് മേക്കർ ടാറ്റൂ സ്റ്റുഡിയോ എന്ന ടാറ്റൂ പാർലറിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കപ്പെട്ടത്. കസേരയിൽ ഇരിക്കുന്ന ഒരു യുവതിയുടെ നെറ്റിയില്‍ അവരുടെ ഭര്‍ത്താവിന്‍റെ പേര് എഴുതിയ ഒരു പേപ്പര്‍ പതിപ്പിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഇതിന്‍റെ കാര്‍ബണ്‍കോപ്പി നെറ്റിയില്‍ വരയ്ക്കുന്നു. ടാറ്റൂ ചെയ്യുന്ന സൂചി നെറ്റിയില്‍ വേദന പടര്‍ത്തുമ്പോള്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിന്‍റെ കൈ പിടിച്ച് യുവതി എന്തോ പറയുന്നതും വീഡിയോയില്‍ കാണാം.

എന്നാൽ, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ചിലർ ഇവർക്കെതിരെ രംഗത്ത് വന്നു. ഇത് കുറച്ച് കടുത്തുപോയെന്ന് ചിലര്‍ എഴുതി. ചിലര്‍ ഡിസ്‍ലൈക്ക് ബട്ടന്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനാണ് വിദ്യാഭ്യാസം വേണമെന്ന് പറയുന്നത് എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. എല്ലാവര്‍ക്കും അവരവരുടേതായ ജീവിതമാണെന്നും പലരും നെഗറ്റീവ് കമന്‍റുമായി വരും ശ്രദ്ധിക്കേണ്ടെന്നുമുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്.

Related Articles

Back to top button