കടുത്ത ചുമയും ശ്വാസംമുട്ടലും…പരിശോധനയിൽ 22കാരൻ….

കടുത്ത ചുമയും ശ്വാസംമുട്ടലും കാരണം 22കാരൻ ആശുപത്രിയിൽ എത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ശ്വാസകോശത്തിൽ സ്വന്തം വെപ്പു പല്ല്. വെള്ളിയില്‍ പൂശിയ ഈ വെപ്പു പല്ലുകള്‍ ഇയാളുടെ ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു. പെട്ടെന്ന് അപസ്മാരം ഉണ്ടായ സമയത്ത് ഈ വെപ്പ് പല്ല് ഇയാള്‍ അറിയാതെ വിഴുങ്ങുകയായിരുന്നു എന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടായിരുന്ന ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. തുടര്‍ന്ന് ഇയാളുടെ എക്സ്-റേ പരിശോധിച്ചപ്പോഴാണ് ശ്വാസകോശത്തിന്റെ ശ്വാസനാളത്തിൽ 4.1 സെന്റീമീറ്റർ ദീളമുള്ള വെപ്പു പല്ല് കുടുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ക്യൂറസ് മെഡിക്കൽ ജേണലിൽ ആണ് ഈ സംഭവത്തിന്‍റെ കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചത്.

പരിശോധനകൾക്ക് ശേഷം, കുടുങ്ങിയ വസ്തു നീക്കം ചെയ്യുന്നതിനായി ഡോക്ടർമാർ ഇയാളെ ബ്രോങ്കോസ്കോപ്പിക്ക് വിധേയമാക്കി. കനംകുറഞ്ഞ ട്യൂബ് ശ്വാസനാളത്തിലൂടെ പ്രവേശിപ്പിച്ചാണ് ഈ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമായി നടന്നും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button