വാടകക്കാരന്‍ വീട്ടില്‍ മരിച്ച വിവരം വീട്ടുടമ അറിയുന്നത് …..

വാടക കൃത്യമായി എത്തിയിരുന്നു. അതിനാൽ വാടകക്കാരന്‍ വീട്ടില്‍ മരിച്ച വിവരം വീട്ടുടമ അറിയുന്നത് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം. വീട്ടിലെ ഗ്യാസ് കണക്ഷന്‍ പരിശോധിക്കുന്നതിനായി എത്തിയപ്പോഴാണ് വാടകക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.

നഗരത്തിലുടനീളം പതിനെട്ടായിരത്തിലധികം വീടുകളുള്ള ബോള്‍ട്ടണ്‍ അറ്റ് ഹോം എന്ന ഹൗസിങ് കമ്പനിയുടെതാണ് ഫ്ലാറ്റ്. യു.കെയിലെ ബോള്‍ട്ടണിലെ ഫ്ലാറ്റിനുള്ളില്‍ 76കാരനായ റോബര്‍ട്ട് ആള്‍ട്ട് മരിച്ച വിവരം അയല്‍വാസികള്‍ പോലും അറിഞ്ഞില്ല. ഹൗസിങ് ബെനഫിറ്റ്‌സ് പദ്ധതി പ്രകാരം വാടക കൃത്യമായി എത്തിയിരുന്നു. റോബര്‍ട്ടിന് ബന്ധുക്കളില്ലാത്തതിനാല്‍ മരണവിവരം ഉടമ അറിഞ്ഞില്ല.

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചത്. അദ്ദേഹത്തിന്റെ മരണവിവരം ബോള്‍ട്ടണ്‍ അറ്റ് ഹോമിലെ എല്ലാവരും നടുക്കത്തോടെയാണ് കേട്ടത്. അദ്ദേഹത്തിന്റെ ശരീരം ഇത്രയും കാലം ആരും കണ്ടെത്താതിരുന്നതില്‍ ആളുകളില്‍ ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുമെന്ന് മനസിലാക്കുന്നു“. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കുമെന്നും സിഇഒ പ്രസ്താവനയില്‍ പറഞ്ഞു. ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട് പല തവണ റോബര്‍ട്ടിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാനായില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

Related Articles

Back to top button