നാല് ദിവസം ‘ഡ്രൈഡേ’ പ്രഖ്യാപിച്ചു…
നാല് ദിവസം ‘ഡ്രൈഡേ’ പ്രഖ്യാപിച്ചു. ഇന്ന് അഞ്ച് മണി മുതൽ മെയ് പത്ത് അർധരാത്രി വരെ ആണ് കർണാടകയിൽ ഡ്രൈഡേ പ്രഖ്യാപിച്ചു. നാളെ നടക്കുന്ന കർണാടക അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മദ്യക്കടകളും മദ്യം വിളമ്പുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും അടഞ്ഞുകിടക്കും. വോട്ടെണ്ണൽ നടക്കുന്ന മെയ് 13നും മദ്യനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മദ്യം, വൈൻ, ചാരായം മറ്റേതെങ്കിലും ലഹരിവസ്തുക്കൾ എന്നിവയടക്കമുള്ളവയുടെ വിൽപ്പന, ഉപഭോഗം, സംഭരണം, മൊത്ത -ചില്ലറ വിൽപനയിലടക്കം നിരോധനം ഏർപ്പെടുത്തിയാണ് പൊലീസ് കമ്മീഷണർ പ്രതാപ് റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സിഎൽ 9 ലൈസൻസുള്ള മദ്യം നൽകുന്ന സ്ഥാപനങ്ങൾളും റിഫ്രഷ്മെന്റ് ബാർ മുറികളും അടച്ചിടുമെന്നും ബംഗളൂരുവിലെയും മംഗളൂരുവിലെയും ബാർ, പബ് ഉടമകൾ അറിയിച്ചു. പ്രസ്തുത സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണം ഡോർ ഡെലിവറി നടത്തില്ലെന്നും ബാർ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ട്.