വെളളത്തിനായി അമ്മയുടെ ദുരിതം… 14കാരൻ ചെയ്തത് അതിശയിപ്പിക്കുന്ന പ്രവർത്തി….
കർഷകത്തൊഴിലാളിയാണ് പ്രണവിന്റെ അമ്മ. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി വെള്ളമെടുക്കാൻ അര കിലോമീറ്റർ നടക്കണമായിരുന്നു. ഇത് പ്രണവിനെ വല്ലാതെ വേദനിപ്പിച്ചു.ആഴ്ചയിൽ മൂന്ന് ദിവസം കുറച്ച് മണിക്കൂർ മാത്രം കിട്ടുന്ന സർക്കാർ വെള്ളം. ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രദേശത്ത് ടാപ്പ് വഴിയുള്ള കുടിവെള്ളം ലഭിക്കാറുണ്ട്. ഇത് ഏതാനും മണിക്കൂറുകൾ മാത്രമാണ് ലഭ്യമാകുന്നത്. ഇതിനെ ആശ്രയിച്ച് 600 പേർ ഇവിടെ താമസിക്കുന്നുണ്ട്. കടൽത്തീരത്ത് നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം . ഈ പ്രദേശത്തെ മിക്ക കുഴൽക്കിണറുകളിലും ഉപ്പുവെള്ളമുണ്ട്. അതുകൊണ്ട് ഇത് കുടിക്കാൻ കഴിയില്ല.കർഷകത്തൊഴിലാളി കൂടിയായ പിതാവിന്റെ അനുവാദം ലഭിച്ചതോടെയാണ് പ്രണവ് വീടിനു സമീപം കിണർ കുഴിക്കാൻ തുടങ്ങിയത്. അഞ്ച് ദിവസം കൊണ്ട് 15 മീറ്ററോളം ആഴത്തിൽ കിണർ കുഴിച്ച് ഒരു സ്കൂൾ കുട്ടി. കുടുംബത്തിന്റെ അത്യാവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് പ്രണവ് രമേഷ് എന്ന 14 വയസുകാരൻ കുഴിച്ച ഈ ചെറിയ കിണർ. ഈ കൊച്ചുമിടുക്കന്റെ പ്രയത്‌നങ്ങളെ ജില്ലാ പരിഷത്ത് അഭിനന്ദിക്കുകയും 11,000 രൂപ സമ്മാനമായി നൽകുകയും കുടുംബത്തിന് സർക്കാർ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘറിലുള്ള ധവാങ്കേപദിലാണ് സംഭവംഏകദേശം 2.5 അടി വ്യാസമുള്ള കിണറ്റിന് നടുവിലൂടെ ഒരു കല്ല് ഉണ്ടായിരുന്നു. പ്രണവിന്റെ അച്ഛനാണ് കല്ല് പൊട്ടിക്കാൻ സഹായിച്ചത്. സ്വയം നിർമിച്ച ഗോവണി ഉപയോഗിച്ചാണ് പ്രണവ് കുഴിക്കുള്ളിൽ ഇറങ്ങിയത്.രണ്ട് ദിവസം മുമ്പാണ് കിണറിൽ വെള്ളം കണ്ടത്. വെള്ളം കുടിക്കാൻ യോഗ്യമാണെന്നറിഞ്ഞപ്പോൾ അവന്റെ സന്തോഷം ഇരട്ടിയായി. പ്രണവിന്റെ ശ്രമങ്ങളെ ഗ്രാമവാസികൾ പ്രശംസിക്കുകയും കുടുംബം കിണറ്റിലെ വെള്ളം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.