വ്യക്തിപരമായ കാരണങ്ങളാല്‍ മുന്നോട്ടുപോകാനാകില്ല

ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനഐഷുവും കഴിഞ്ഞഫെബ്രുവരി പതിനാലിന് പ്രണയ ദിനത്തിലാണ് വിവാഹിതരായത്. ഏറെ നാളത്തെപ്രണയത്തിന് ശേഷമായിരുന്നു വിവാഹം. പാലക്കാട് നടന്ന വിവാഹത്തില്‍ അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞിരിക്കുകയാണ്. രണ്ടര മാസം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. ബന്ധം അവസാനിപ്പിക്കാന്‍ ഇരുവരും ഒരുമിച്ച് തീരുമാനം
എടുക്കുകയായിരുന്നുവെന്ന് പ്രവീണ്‍ നാഥ് പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇനി ഇതുമായി
ബന്ധപ്പെട്ട് തങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കുന്ന ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നുവെന്നും
ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രവീണ്‍ നാഥ് വ്യക്തമാക്കുന്നു.

പാലക്കാട് നെന്മാറ സ്വദേശിയായ പ്രവീണ്‍ ബോഡി ബില്‍ഡറാണ്. മിസ്റ്റര്‍ കേരളയുമായി വാര്‍ത്തകളില്‍ ഇടം നേടി. മിസ് മലബാര്‍ പട്ടം സ്വന്തമാക്കിയ റിഷാന 2018-ലെ മിസ് കാലിക്കറ്റ് കൂടിയായിരുന്നു. അതുകൊണ്ടുതന്നെ
ഇരുവരും തമ്മിലുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.

Related Articles

Back to top button