സൈനികർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു
ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചു. പൂഞ്ച് മേഖലയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നിൽ അട്ടിമറി ശ്രമമുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൈനിക വാഹനത്തിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തീ പടർന്നതിന് പിന്നാലെ വാഹനം ഒരു അഗ്നിഗോളമായി മാറുന്നത് ദൃശ്യങ്ങളിൽ കാണാം. ഉന്നത സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.