മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതി.. ഒന്നാം ക്ലാസുകാരന്‍ കസ്റ്റഡിയില്‍…
മൂന്ന് വയസ്സുകാരിയെ ഒന്നാം ക്ലാസുകാരന്‍ ബലാത്സംഗം ചെയ്തെന്നു പരാതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം.
മൂന്ന് വയസ്സുകാരിയെ സ്കൂളിന്റെ ടെറസില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആണ്‍കുട്ടി. ഇതേ സ്കൂളില്‍ പ്ലേ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി.