17-ാം വയസിലെ തീരുമാനം ജീവിതം മാറ്റിമറിച്ചു… ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഗർഭിണിയായിരുന്നു….

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായ താരമാണ് അഞ്ജു പ്രഭാകർ. ‘ഉതിര്‍പ്പൂക്കള്‍’ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി എത്തിയ അഞ്ജു ‘ഓർമ്മയ്ക്കായ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. സൂപ്പർ താരങ്ങൾക്ക് ഒപ്പമെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. ആ രാത്രി എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായും കിഴക്കൻ പത്രോസിൽ സഹോദരിയായും കൗരവറിൽ ഭാര്യയായും അഞ്ജു അഭിനയിച്ചു. നിലവിൽ തമിഴ് സീരിയലുകളിൽ സജീവമായ അഞ്ജു തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനടുന്നത്.

മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവെച്ചാണ് ടൈഗർ പ്രഭാകർ തന്നെ വിവാഹം കഴിച്ചതെന്ന് അഞ്ജു പറയുന്നു. പതിനേഴാം വയസ്സുള്ളപ്പോൾ ഒരു കന്നഡ ചിത്രത്തിനായി ബാംഗ്ലൂരിലേക്ക് പോയതോടെയാണ് ജീവിതത്തെ കീഴ്മേൽ മറിഞ്ഞതെന്ന് അഞ്ജു പറഞ്ഞു. ഷക്കീലയുമായി നടന്ന അഭിമുഖത്തിൽ ആയിരുന്നു അഞ്ജുവിന്റെ പ്രതികരണം. അവിടെ വച്ചാണ് ടൈഗർ പ്രഭാകറെ അഞ്ജു കാണുന്നത്. ഇവിടെ വച്ച് പ്രഭാകർ അഞ്ജുവിനോട് പ്രണയം പറയുകയായിരുന്നു. ഒപ്പം വിവാഹാഭ്യർത്ഥനയും നടത്തി. അതിന് മുൻപ് മൂന്ന് വിവാഹം കഴിച്ചിരുന്ന നടൻ, ഭാര്യയും കുട്ടികളുമുണ്ടെന്ന് മറച്ചുവെച്ച് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുക ആയിരുന്നു എന്ന് അഞ്ജു പറയുന്നു.

അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിവാഹത്തിന് തയ്യാറല്ലായിരുന്നു എന്നും നടി പറഞ്ഞു. അന്ന് പ്രഭാകറിന് അമ്പത് വയസായിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അവർ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം പോകുക ആയിരുന്നു എന്നും അഞ്ജു പറഞ്ഞു. ഇതിന് ശേഷം ആണ് സത്യങ്ങൾ പുറത്തുവരുന്നത്. അക്കാര്യം അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും നടി പറയുന്നു. എല്ലാം അറിഞ്ഞപ്പോഴേക്കും താൻ ഗർഭിണിയായിരുന്നെന്നും കൂടെ കഴിയാൻ താൽപര്യമില്ലാത്തതിനാൽ എല്ലാം ഉപേക്ഷിച്ചു എന്നും താരം കൂട്ടിച്ചേർത്തു. ശേഷം താൻ വിഷാദാവസ്ഥയിൽ ആയിരുന്നെന്നും അതിൽ നിന്ന് പതിയെ സുഖം പ്രാപിച്ച് ഇപ്പോൾ സീരിയലുകളിലൂടെ സജീവമാവുകയാണെന്നും അഞ്ജു പറഞ്ഞു.

Related Articles

Back to top button