വിവാഹിതയായ യുവതിയുമായി സഹോദരന് ബന്ധം… യുവാവിനെ….

സഹോദരന് വിവാഹിതയായ യുവതിയുമായി ബന്ധം. യുവാവിനെ വിളിച്ചുവരുത്തി കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നടന്ന സംഭവത്തിൽ, നാഗരാജു എന്നയാളാണ് മരണപ്പെട്ടത്. ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലാണ് നാഗരാജുവിന്റെ ഇളയ സഹോദരന്‍ പുരുഷോത്തമും, റിപുഞ്ജയ എന്ന യുവതിയും താമസിച്ചിരുന്നത്.

പുരുഷോത്തമുമായുള്ള യുവതിയുടെ ബന്ധത്തെ റിപുഞ്ജയയുടെ ബന്ധുക്കള്‍ എതിര്‍ക്കുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ സഹോദരനായ നാഗരാജുവിനെ വിളിച്ചു വരുത്തുകയുമായിരുന്നു. യുവതിയുടെ വീട്ടുകാരുമൊന്നിച്ച് മറ്റൊരു സ്ഥലത്തേക്ക് കാറില്‍ പോകുന്നതിനിടെ നാഗരാജുവിനെ മര്‍ദ്ദിക്കുകയും കാറിനുള്ളില്‍ കയറുകൊണ്ട് കെട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് കാറിനു മുകളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തുടർന്ന്, യുവതിയുടെ വീട്ടുകാര്‍ കാര്‍ തോട്ടിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. എന്നാല്‍, അതിന് സാധിച്ചില്ല. കാറിനുള്ളില്‍ നാഗരാജുവിനെ കണ്ട വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഉടൻ തന്നെ നാട്ടുകാർ, യുവാവിനെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റതിനാല്‍ നാഗരാജു മരണപ്പെടുകയായിരുന്നു.

Related Articles

Back to top button