ഉൾവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച് സ്ത്രീ മെട്രോയിൽ.. വിഡിയോ വൈറൽ…

മെട്രോ ട്രെയിനിൽ ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് സ്ത്രീ യാത്ര ചെയ്യുന്നതിന്റെ വിഡിയോ
വൈറൽ. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഉൾവസ്ത്രവും മിനിസ്കേർട്ടും മാത്രം ധരിച്ച സ്ത്രീ മടിയിൽ ബാഗുമായി മെട്രോ ട്രെയിനിൽ ഇരിക്കുന്നതാണ് വിഡിയോയിലുള്ളത്. അൽപസമയത്തിനുശേഷം ഇവർ എഴുന്നേറ്റു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് ‘ഉർഫി ജാവേദ് അല്ല’എന്ന ക്യാപ്ഷനോടെയാണ് കൗൺസിൽ ഓഫ് മെൻ അഫേഴ്സ് വിഡിയോ ട്വീറ്റ് ചെയ്തത്. വേറിട്ട വസ്ത്രധാരണ രീതികൊണ്ടും പുത്തൻ പരീക്ഷണങ്ങൾ കൊണ്ടും ഫാഷൻ ലോകത്തെഞെട്ടിച്ച നടിയാണ് ഉർഫി ജാവേദ്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും ഇവർ വ്യാപക വിമർശനവും നേരിടാറുണ്ട്.

ഇതോടെയാണ് ഡൽഹി മെട്രോയിലെ ‘ഫാഷൻ’സ്ത്രീയെ ഉർഫിയോടു താരതമ്യപ്പെടുത്തിയത്. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ വസ്ത്രം ധരിക്കരുതെന്ന് ഉൾപ്പെടെയുള്ള ഉപദേശങ്ങളാണ് പലരും പങ്കുവച്ചത്. ‘ഡൽഹി മെട്രോ പെൺകുട്ടി’എന്ന പേരിലാണ് വിഡിയോ വൈറലയാത്. എന്നാൽ ഇഷ്ടമുള്ളവസ്ത്രം ധരിക്കാനുള്ളഅവകാശത്തെ ചോദ്യം ചെയ്യരുതെന്നും വിഡിയോ പകർത്തിയത്
അവരുടെ സ്വകാര്യതയിലേക്കുള്ളകടന്നുകയറ്റമാണെന്നും ചിലർ അഭിപ്രായപ്പെട്ടു. സഹയാത്രികനാണ് വിഡിയോ പകർത്തിയതെന്നാണ് കരുതുന്നത്. അതേസമയം, സംഭവം ശ്രദ്ധയിപ്പെട്ടിട്ടില്ലെന്നാണു ഡൽഹി
മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) അധികൃതരുടെ പ്രതികരണം. ‘‘ഈയുവതി ഡൽഹി
മെട്രോയിൽ തന്നെയാണോ യാത്ര ചെയ്തതെന്നു പരിശോധിച്ചിട്ടില്ല. പ്രതിദിനം 60 ലക്ഷത്തിലധികം
യാത്രക്കാർ യാത്ര ചെയ്യുന്നു, ഒരാളെ ട്രാക്കുചെയ്യാൻ കഴിയില്ല’’ – ഡിഎംആർസിയുടെ കോർപറേറ്റ്
കമ്യൂണിക്കേഷൻസിന്റെ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞു. ‘‘ഡൽഹി
നഗരത്തിലുള്ളഅതേ നിയമങ്ങൾ തന്നെയാണു മെട്രോയിലുമുള്ളത്. പൊതുസ്ഥലങ്ങളിലെന്നപോലെ,
മെട്രോയിലും മാന്യത പ്രതീക്ഷിക്കുന്നു’’– അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button