അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്… മയൂർനാഥ് പഠനത്തിൽ മിടുക്കൻ….
തൃശൂർ ∙ ‘അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു..’ പൊലീസ് കസ്റ്റഡിയിൽ മയൂർനാഥ് വെളിപ്പെടുത്തിയതിങ്ങനെ. അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി
തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊലപ്പെടുത്താനുള്ളആസൂത്രണത്തിലേക്കു നയിച്ചതെന്നു മയൂർനാഥ് പറഞ്ഞു.
ശശീന്ദ്രനുംആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂർനാഥ്. 15 വർഷം മുൻപു മയൂർനാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം തല അൽപം ചരിച്ചുവച്ചാണു ഡോക്ടർമാർ മുറിവുകെട്ടി വീട്ടിലേക്കയച്ചത്. ഈകാഴ്ച കണ്ടു ബിന്ദുവിനു കടുത്തമനഃപ്രയാസമുണ്ടായി. മകന്റെ അവസ്ഥകണ്ടു വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തിയെന്നു നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്തമാനസിക
സംഘർഷത്തിലായി.
പഠിക്കാൻ മിടുക്കനായിരുന്ന മയൂർനാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലുംആയുർവേദത്തിൽ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന്റെ
മുകളിൽ ഒരു ലാബും സജ്ജമാക്കി. ഈലാബിനു വേണ്ടി ഇടയ്ക്കിടെ മയൂർനാഥ്പ ണംആവശ്യപ്പെട്ടുകൊണ്ടിരുന്നതു വീട്ടിൽ വലിയ വഴക്കിനു കാരണമായിരുന്നതായും പൊലീസ് പറയുന്നു.
കൊലപാതകശേഷം മയൂർനാഥ് ഒന്നുമറിയാത്തപോലെ നിലകൊണ്ടെങ്കിലും പൊലീസിനു സംശയമുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണു വിദഗ്ധമായൊരു കൊലപാതക സാധ്യത തെളിഞ്ഞുവന്നത്. ചോദ്യം ചെയ്യലിൽആദ്യം
പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിച്ചു.