കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി… പെൺകുട്ടിയുടെ വയറ്റിൽ….

കടുത്തവയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയെ സ്കാനിംഗ് നടത്തിയപ്പോൾ വയറിനുള്ളിൽ നിറയെ മുടി കുരുങ്ങിയിരിക്കുന്നതായി കണ്ടെത്തി. പെൺകുട്ടിയുടെ വയറ്റിൽ നിന്നും 100 ഗ്രാം മുടി ഡോക്ടർമാർ പുറത്തെടുത്തു. മുംബൈയിലെ ബായ് ജെർബായ് വാഡിയ ആശുപത്രിയിലാണ് വിചിത്രമായ സംഭവം.മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് 100 ഗ്രാം മുടി പെൺകുട്ടിയുടെ വയറ്റിൽ നിന്നും ഡോക്ടർമാർപുറത്തെടുത്തത്. സ്വന്തം മുടി തിന്നുന്ന അപൂർവ രോഗം പെൺകുട്ടിക്ക് ഉണ്ടായിരുന്നുവെന്നും എത്രയും വേഗംശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കുടലിൽ തടസ്സമുണ്ടാകുകയും ദ്വാരം വീഴുകയും ചെയ്യുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. മുടി മറ്റ് ഭക്ഷണവസ്തുക്കൾ പോലെ വയറിൽ കിടന്ന് ദഹിക്കില്ലഎന്നതാണ് പ്രശ്നം വഷളാകാൻ കാരണം. കുടൽ മുടി നിറഞ്ഞ് അടഞ്ഞതോടെ കഴിക്കുന്ന ഭക്ഷണമൊന്നും വയറിൽ എത്താതെയുമായി.

Related Articles

Back to top button