ആലപ്പുഴ സ്വദേശി യു.കെയില്‍ മരിച്ചു

മലയാളി നഴ്‍സ് യു.കെയിലെ നോര്‍വിച്ചില്‍ നിര്യാതയായി. ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്‍സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അര്‍ബുദ രോഗബാധ കണ്ടെത്തിയിരുന്നു.

വയനാട് മേപ്പാടി കുമരപ്പിള്ളില്‍ തോമസ് – റൂബി ദമ്പതികളുടെ മകളായ അനു ബിജു, ഭര്‍ത്താവിന്റെ ഡിപ്പന്‍ഡന്റ് വിസയില്‍ രണ്ട് വര്‍ഷം മുമ്പാണ് യു.കെയില്‍ എത്തിയത്. രണ്ട് വയസുകാരനായ എയ്ഡനാണ് മകന്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. സംസ്‍കാര തീയ്യതിയും മറ്റും പിന്നീട് തീരുമാനിക്കും.

Related Articles

Back to top button