ആ നടന്‍റെ വിവാഹ വിവരം ഹൃദയം തകർത്തു

ആറാം വയസില്‍ സിനിമ രംഗത്തേക്ക് കാലെടുത്തുവച്ച വ്യക്തിയാണ് മീന. ബാലതാരമായി വന്ന് പിന്നീട് നായികയായി വളര്‍ന്ന മീന ഇപ്പോള്‍ സിനിമ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ വേളയില്‍ തമിഴ് ചാനലായ സിനി ഉലഗത്തിന്‍റെ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ എത്തിയതായിരുന്നു മീന. ഇവിടെയാണ് സിനിമ രംഗത്തെ തന്‍റെ അനുഭവങ്ങള്‍ നടി തുറന്നു പറഞ്ഞത്.

ഹൃതിക് റോഷനെ തനിക്ക് വലിയ ഇഷ്ടമായിരുന്നു. വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാൾ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയെന്നും മീന പറയുന്നു. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലെന്നും നടി പറയുന്നു. സുഹാസിനി മീന ഹൃതിക്കിനെ പരിചയപ്പെടുന്ന പഴയ ഫോട്ടോ ഷോയില്‍ കാണിച്ചപ്പോഴാണ് നടനോടുള്ള തന്‍റെ സ്നേഹവും ആരാധനയും മീന തുറന്നു പറഞ്ഞത്.

തന്‍റെ മകളുടെ ചലച്ചിത്ര രംഗത്തെ അരങ്ങേറ്റവും, ആ ചിത്രത്തിന്‍റെ വിജയവുമാണ് തന്‍റെ ഏറ്റവും വലിയ സന്തോഷം എന്നും മീന പറയുന്നു. ഞാനെത്ര സിനിമ ചെയ്തിട്ടുണ്ടെങ്കിലും എത്ര അവാർഡ് വാങ്ങിയാലും എന്റെ മകളുടെ നേട്ടവുമായി താരതമ്യം ചെയ്യാൻ പറ്റില്ലെന്നും മീന പറഞ്ഞു. വിജയ് നായകനായ തെറി എന്ന ചിത്രത്തിലാണ് മീനയുടെ മകള്‍ നൈനിക അഭിനയിച്ചത്. ഈ ചിത്രം വലിയ ബോക്സ്ഓഫീസ് വിജയമായിരുന്നു.

പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്‍റെ വളരെ പ്രശസ്തമായ നെഗറ്റീവ് റോളിലേക്ക് ആദ്യം വിളിച്ചത്. തന്നെയാണ് എന്നും മീന വെളിപ്പെടുത്തി. പക്ഷെ ആ സമയത്ത് അമ്മ അത് ചെയ്യേണ്ടെന്ന് പറഞ്ഞു. കുറേ സിനിമകളില്‍ നായിക വേഷങ്ങള്‍ ചെയ്ത് നല്ല ഇമേജിൽ നിൽക്കുന്ന സമയത്ത് പടയപ്പയിലെ വില്ലത്തി ഇമേജിലുള്ള വേഷം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് അമ്മ പറഞ്ഞു. ശരിയെന്ന് എനിക്കും തോന്നി. പക്ഷെ ആ കഥാപാത്രം വളരെ വെല്ലുവിളികള്‍ നല്‍കുമായിരുന്നു.

രമ്യകൃഷ്ണന്‍ ആ വേഷം ചെയ്ത് നേടിയെടുത്ത പേരോ പ്രശസ്തിയോ അല്ല എന്‍റെ കുറ്റബോധത്തിന് കാരണം. ഞാന്‍ ചെയ്താല്‍ ആ വേഷം ഹിറ്റാവുമോ ഇല്ലയോയെന്നത് വേറെ കാര്യമാണ്. എനിക്ക് വ്യത്യസ്തമായി ചെയ്യാനുള്ള അവസരമായിരുന്നു. അത് ലഭിച്ചിട്ടും ചെയ്യാൻ പറ്റാഞ്ഞതിൽ കുറ്റബോധമുണ്ട്. അമ്മയുടെ വാക്ക് കേൾക്കാതെ സിനിമ ചെയ്യാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.

Related Articles

Back to top button