വീട് നിർമ്മിക്കാനായി കുഴിയെടുത്തു… കണ്ടത്….
വീട് നിർമ്മിക്കാനായി കുഴിയെടുക്കുന്നതിനിടയിൽ കണ്ടെത്തിയത് പുരാതന ബുദ്ധ വിഗ്രഹം. പാണ്ഡുവ കാലഘട്ടത്തിലെ പുരാതന വിഗ്രഹമാണ് കണ്ടെത്തിയത്. റായ്പൂർ -ബിലാസ്പൂർ പ്രദേശത്തെ സോന്ദ്ര ഗ്രാമത്തിൽ നിന്നാണ് വിഗ്രഹം കണ്ടെുത്തത്.
നെറ്റിയിൽ കാണപ്പെടുന്ന തിലകകുറിയാണ് വിഗ്രഹത്തിന്റ പ്രധാന ആകർഷണം. ധ്യാനനിമഗ്നനായ ബൂദ്ധന്റെ വിഗ്രഹമാണ് ലഭിച്ചിരിക്കുനതെന്ന വസ്തുതയും ഇത് ആരായുന്നു. നിർമ്മാണം പൂർത്തീയാക്കാത്ത് നിലയിലാണ് വിഗ്രഹമുള്ളതെന്ന് അധികൃതർ അറിയിച്ചു. പുരാവസ്തുവകുപ്പ് സ്ഥലത്ത് എത്തി വിശദമായ പരിശോധന നടത്തി. തുടർന്ന് വിവിധ വിഗ്രഹങ്ങളും സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.