കല്ലടയാറ്റിൽ മൂന്ന് മൃതദേഹങ്ങൾ… ദുരൂഹത!

കൊല്ലം: നാടിനെ നടുക്കി കൊല്ലം പുനലൂരിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം പുനലൂരിൽ കല്ലടയാറ്റിലാണ് മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരു സ്ത്രീയുടേയും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അമ്മയും മക്കളുമാണ് മരിച്ചതെന്ന സംശയത്തിലാണ് പൊലീസ്. മുക്കടവ് റബ്ബർ പാർക്കിന് സമീപമാണ് ഇവരെ കണ്ടെത്തിയത്. സ്ഥലത്തെത്തിയ പൊലീസ് കൂടുതൽ അന്വേഷണത്തിലാണ്.

Related Articles

Back to top button