പുതിയ വീട്ടിൽ രാത്രിയിൽ മാത്രം വന്ന പോകുന്ന വണ്ടികൾ… പരിശോധിച്ചപ്പോൾ….
പാലക്കാട് : നെന്മാറ വല്ലങ്ങി കരുമത്തിൽപാടം സ്വദേശിയായ രാജേന്ദ്രൻ മൂന്ന് മാസം മുൻപാണ് ശങ്കരച്ചാംപാളയത്തെ വീട് വാങ്ങിയത്. ഈ വീട്ടിലേക്ക് രാത്രികാലങ്ങളിൽ വാഹനങ്ങൾ വന്നു പോകുന്നതായി സമീപവാസികളുടെ സൂചനയുടെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്ക് വേണ്ടി വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. നാട്ടുകൽ ശങ്കരച്ചാംപാളയം രാജേന്ദ്രന്റെ (48) വീട്ടിൽ നിന്നാണ് 60 ചാക്കുകളിലും 18 പെട്ടികളിലുമായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. രാത്രി ഏഴരയോടെ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. ആറുമാസം മുൻപ് ഇയാൾ ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും സമാന രീതിയിൽ പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തമിഴ്നാട്ടിൽ ജാമ്യമില്ലാവകുപ്പാണ് ചുമത്തുക. എന്നാൽ കേരളത്തിൽ കേസെടുത്ത ഉടൻ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടും. ഇക്കാരണത്താലാണ് പുകയില ഉൽപന്നങ്ങളുടെ വിൽപ്പന വീണ്ടും ആവർത്തിക്കപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.