മാവേലിക്കരയിൽ കത്തിക്കുത്ത്… ഒരാൾക്കു കുത്തേറ്റു… 3 പേർക്ക് പരുക്കേറ്റു…

മാവേലിക്കര: ഗാനമേള കേട്ടു മടങ്ങിയ സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒരാൾക്കു കുത്തേറ്റു. തടയാൻ ചെന്ന മറ്റു 3 പേർക്ക് പരുക്കേറ്റു. ആഞ്ഞിലിപ്ര ആർ.കെ. വില്ലയിൽ ശ്രീരാജിന് (കണ്ണൻ-34) ആണു വയറിനു കുത്തേറ്റത് തടയാൻ ചെന്ന കടവൂർ ഉദയഭവനം, അനു (35), പേള കോളാട്ടേത് ഷിജു, ജയേഷ് എന്നിവർക്കാണ് പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ടു ചേപ്പാട് കണിച്ചനെല്ലൂർ ചിറയാടിയിൽ അനിൽകുമാറിനെ (കുട്ടൻ-51) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണു സംഭവം. കടവൂരിനു സമീപത്തെ ഉത്സവസ്ഥലത്തു ഗാനമേള കേട്ടു മടങ്ങിയ ശ്രീരാജിനെ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുത്തേറ്റ ശ്രീരാജ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് 2 ദിവസം മുമ്പ് കരിപ്പുഴയ്ക്കു സമീപത്തെ ഒരു വീട്ടിലെ ചടങ്ങിൽ വച്ചു അനിൽകുമാറിന്റെ ശരീരത്ത് ചൂടുവെള്ളം വീണതുമായി ബന്ധപ്പെട്ട വൈരാഗ്യമാണു ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button