മാതാപിതാക്കള്‍ക്ക് ആഡംബര ഭവനം സമ്മാനിച്ച് നടൻ ധനുഷ്… ചിലവഴിച്ചത്….
മാതാപിതാക്കള്‍ക്ക് ഒരു സ്വപ്നം ഭവനം സമ്മാനിച്ചിരിക്കുകയാണ് നടൻ ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനായി ചിലവാക്കിയത് 150 കോടി രൂപയെന്നാണ് റിപ്പോർട്ട്.കസ്തൂരി രാജയ്ക്കും വിജയലക്ഷ്മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്. 2021ല്‍ തുടങ്ങിന്റെ വീടിന്റെ നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡൻ’ തുടങ്ങിയവ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവയാണ് സ്വപ്നഭവനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്മണ്യം പറയുന്നത്.ധനുഷ് നായകനായി ‘വാത്തി’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ധനുഷ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്തന്.