കറികളില്‍ മുളകുപൊടി കൂടിപ്പോയാൽ…
കറിപ്പൊടികള്‍ പാകത്തിനിട്ടാല് തന്നെ ഓരോ കറിയുടേയും രുചിയുടെ ലെവല്‍ മാറും. കണക്കുകള്‍ പിഴച്ചാല്‍ കറികള്‍ വല്ലാതെ കുളമായിപ്പോയെന്ന് വരാം. അറിയാതെ കറിയില്‍ മുളകുപൊടി കൂടുതല്‍ ഇട്ടെന്ന് കരുതി ഇനി നിരാശപ്പെടേണ്ട. എരിവ് പാകത്തിനാക്കി എടുക്കാന്‍ താഴെപ്പറയുന്ന ടിപ്സ് ഒന്ന് പരീക്ഷിച്ച് നോക്കൂ.
ചിക്കന്‍ കറി പോലെ നല്ല ചാറുള്ള വിഭവങ്ങളിലാണ് എരിവ് കൂടിപ്പോയതെങ്കില്‍ രണ്ടോ മൂന്നോ സ്പൂണ്‍ തൈര് അതിലേക്ക് ചേര്‍ത്ത് ഇളക്കിയെടുത്താല്‍ എരിവ് പാകത്തിനാക്കാം.
ചാറുകളൊന്നുമില്ലാത്ത വളരെ ഡ്രൈയായ വിഭവമാണ് നിങ്ങള്‍ ഉണ്ടാക്കിയതെങ്കില്‍ അതിന്റെ എരിവ് കുറയ്ക്കാനായി അല്പം നെയ്യോ ബട്ടറോ കറിയിലിട്ട് ഇളക്കിയെടുക്കാം.