ഇന്‍ഡ്യയില്‍ വന്‍ ദുരന്തം വരുമെന്ന്… തുര്‍കിയിലെയും സിറിയയിലെയും ഭൂകമ്പം പ്രവചിച്ച ഗവേഷകന്‍ പറയുന്നു….
തുര്‍കിയിലെയും സിറിയയിലെയും ഭൂകമ്പം ദിവസങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയ ഡച് ഗവേഷകന്‍ ഫ്രാങ്ക് ഹബഗര്‍ബീറ്റ് സ് നടത്തിയ പുതിയ പ്രവചനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഫ്രാങ്കിന്റെ പുതിയ പ്രവചനം ഇന്‍ഡ്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കാരണം തുര്‍കിയില്‍ ഭൂകമ്പം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ അദ്ദേഹം ഏതൊക്കെ ഭാഗങ്ങളെ അത് ബാധിക്കുമെന്ന് കൃത്യമായി പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത് ഇന്‍ഡ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സംഭവിക്കാനിരിക്കുന്നത് വന്‍ ദുരന്തമാണെന്നാണ്. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ദുരന്തം നാശം വിതയ്ക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാനിസ്ഥാനില്‍ രൂപപ്പെടുന്ന ഭൂകമ്പം ഇന്‍ഡ്യയിലൂടെയും പാകിസ്താനിലൂടെയും കടന്നുപോകുമെന്നും ഒടുവില്‍ അത് ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ ചെന്ന് അവസാനിക്കുമെന്നുമാണ് പ്രവചനം. ഏതൊക്കെ മേഖലകളെ ഇത് ബാധിക്കുമെന്നും ഫ്രാങ്ക് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
അന്തരീക്ഷത്തിലെ ഏറ്റക്കുറച്ചിലുകള്‍ നോക്കുകയാണെങ്കില്‍ ഈ പ്രദേശങ്ങളില്‍ വലിയ ഭൂകമ്പത്തിനുള്ള സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഇവ പ്രവചനങ്ങള്‍ മാത്രമാണെന്നും അന്തരീക്ഷത്തിലെ മാറ്റങ്ങളിലൂടെ എല്ലാ ഭൂകമ്പങ്ങളും അളക്കാനോ പ്രവചിക്കാനോ സാധിക്കില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം പാകിസ്താന്‍ കാലാവസ്ഥാ വകുപ്പ് ഈ പ്രവചനങ്ങള്‍ നിരസിച്ചു. തുര്‍കിയുടെയും പാകിസ്താന്റെയും ഫോള്‍ട് ലൈനുകള്‍ തമ്മില്‍ സാമ്യമില്ലെന്നും ഇത്തരം പ്രവചനങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നുമാണ് പാകിസ്താന്‍ കാലാവസ്ഥാ വകുപ്പ് പറയുന്നത്. പാകിസ്താന് സ്വന്തമായി അത്യാധുനിക നിരീക്ഷണ സംവിധാനമുണ്ട്. നിലവില്‍ തുര്‍കിയിലെയും സിറിയയിലെയും തുടര്‍ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് പിഎംഡി ഡയറക്ടര്‍ ശാഹിദ് അബ്ബാസ് പറഞ്ഞു.