കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് നിയന്ത്രണംതെറ്റി പാഞ്ഞടുത്തു… വെള്ളത്തിൽ ചാടിയ കാൽനടയാത്രക്കാരൻ….
അമ്പലപ്പുഴ: ഇന്ന് രാത്രി 8 – 30 ഓടെ ദേശീയ പാതയിൽ തോട്ടപ്പള്ളി സ്പിൽ വെയിലായിരുന്നു സംഭവം. ആലപ്പുഴയിൽ നിന്നും കരുനാഗപ്പള്ളിക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് പാലത്തിൻ്റെ അരികു ചേർന്നു വരുന്നതു കണ്ടു. പാലത്തിൽ കൂടി നടന്നു പോകുകയായിരുന്നവരുടെ നേരെ കെ.എസ്.ആർ.ടി.സി ബസ് വരുന്നതു കണ്ട് വെള്ളത്തിൽ ചാടിയ കാൽനടയാത്രക്കാരൻ ഒടുവിൽ നീന്തി രക്ഷപ്പെട്ടു. തോട്ടപ്പള്ളി തണ്ടാശേരി ചന്ദ്രൻ (50) ആണ് കനാലിൽ ചാടിയത്. ഉടൻ തന്നെ നീന്തി കരക്കെത്തി. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് സജിത്തിൻ്റെ കാലിൽ സൂപ്പർഫാസ്റ്റ് തട്ടിപരിക്കേറ്റു. സജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.