പെണ്‍കുട്ടിയെ കാണാൻ രാത്രിയില്‍ എത്തി… പക്ഷേ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ കാണാനെത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോള്‍ നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രിയില്‍ കാണാനെത്തിയതിന് പോക്സോ നിയമപ്രകാരം പൊലീസ് യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. പൊലീസ് കേസ് എടുത്തതിനു പിന്നാലെ പെണ്‍കുട്ടി യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Related Articles

Back to top button