പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
അമ്പലപ്പുഴ:പോക്സോ കേസിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻ കാലാ വീട്ടിൽ ആൻ്റണി ടോമിയുടെ മകൻ ഫ്രെഡ്ഡി ആൻ്റണി ടോമി (28) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂൾ അദ്ധ്യാധ്യാപകനായ ഫ്രെഡി വീടിനോട് ചേർന്ന് ട്യൂഷൻ സെൻ്ററും നടത്തി വരുന്നുണ്ട്. ഇവിടെ ട്യൂഷൻ പഠിക്കാനായെത്തിയ വിദ്യാർത്ഥികളെ സിനിമ കാണിക്കുന്നതിനിടെ വിദ്യാർത്ഥിയോട് മോശമായി പെരുമാറുകയും, അക്രമം കാണിക്കുകയും ചെയ്തെന്നാണ് കേസ്.പരാതിയെ തുടർന്ന് പുന്നപ്ര എസ്.ഐ റിയാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റു ചെയ്തത്.