വരന് ബൊക്കെക്ക് പകരം കൊടുത്തത്….

ആറ്റിങ്ങൽ: മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹം. നടത്തുന്നതിലെ പ്രത്യേകതകൾ കൊണ്ട് വിവാഹം പല രീതിയിൽ വ്യത്യസ്തമാകാറുണ്ട്. കഴിഞ്ഞൊരു ദിവസം ആറ്റിങ്ങൽ മാമത്തെ സൺ ഓഡിറ്റോറിയത്തിൽ നടന്ന ഒരു വിവാഹം പ്രത്യേകതയും ശ്രദ്ധേയവുമായിരുന്നു. വിവാഹത്തിന് വരന് ബൊക്കെക്ക് പകരം കൊടുത്തത് ഭഗവത്ഗീത.

ആറ്റിങ്ങൽ മാർക്കറ്റ്റോഡ് രാഗത്തിൽ കൃഷ്ണകുമാർ -ഗീത ദമ്പതികളുടെ മകൻ ഭരത് കൃഷ്ണന്റെയും മാർക്കറ്റ് റോഡിലെ തന്നെ പി എസ് നിവാസിൽ സുജാതൻ – സുമംഗല ദമ്പതികളുടെ മകൾ ചന്ദനയുടെയും വിവാഹമായിരുന്നു. ആ വിവാഹം പതിവിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതോടൊപ്പം കാണികളിൽ കൗതുകവും ഉണർത്തി. വരനെ വധുവിന്റെ വീട്ടുകാർ സ്വീകരിച്ചപ്പോൾ ഹാരാർപ്പണത്തിന് ശേഷം ബൊക്കെ കൊടുക്കുന്നതിനു പകരം വിലപ്പെട്ട ഭഗവത്ഗീത വരനു കൊടുത്തപ്പോൾ അതൊരു പുതുമയായി മാറുകയായിരുന്നു, ഒപ്പം മാതൃകാപരവും.

Related Articles

Back to top button