ചെതുമ്പലുള്ള മീൻ! തലയിൽ കൈവെക്കാൻ വരട്ടെ…
മലയാളിയ്‌ക്ക് മീൻ ഇല്ലാത്ത എന്ത് ദിനം അല്ലേ, മീനും മലയാളിയും തമ്മിൽ അത്ര മാത്രം ബന്ധമാണുള്ളത്. കാലത്ത് കപ്പയ്‌ക്കൊപ്പവും ഉച്ചയ്‌ക്ക് ചോറിനൊപ്പം കുടുംപുളി വറ്റിച്ച നല്ല മീൻ കറിയും ..ഹാവൂ എത്ര രുചികരമാണല്ലേ. മീനൊക്കെ കഴിക്കാൻ ഇഷ്ടമാണെങ്കിലും അത് നന്നാക്കിയെടുത്ത് പാകം ചെയ്യുകയെന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്.
മീൻ കറി വയ്‌ക്കുന്നതിലും ബുദ്ധിമുട്ടാണ് മീൻ നന്നാക്കുകയെന്നത്. മീനിന്റെ ചെതുമ്പൽ കളയുകയെന്നതാണ് വീട്ടമ്മമാരുടെ വലിയ ടാസ്‌ക്. സാധാരണഗതിയിൽ കത്തിയോ കത്രികയോ ഉപയോഗിച്ചാണ് പൊതുവേ നമ്മകൾ മീനിന്റെ ചെതുമ്പൽ നീക്കം ചെയ്യാറുള്ളത്. എന്നാൽ ഇനി മുതൽ മീൻ ചെതുമ്പൽ കളയാൻ ഈ വിദ്യ പരിക്ഷീക്കാവുന്നതാണ്.
കത്തിയുപയോഗിച്ച് മീനിന്റെ ചെതുമ്പൽ ചെത്തിക്കളഞ്ഞാൽ എവിടെയൊക്കെ പറന്നെത്തുമെന്ന് മഷിയിട്ട് കണ്ടുപിടിക്കേണ്ടി വരും. നിലത്തും തലയിലും എന്നുവേണ്ട കത്തിയിലും ചട്ടിയിലുമൊക്കെ പറ്റിപ്പിടിച്ച് ആകെ അലമ്പാകാനുള്ള സാദ്ധ്യതയേറെയാണ്. എന്നാൽ വിഷമിക്കണ്ട..പരിഹാരമിതാ ഇതിനായി ഫിഷ് സ്‌കേൽ സ്‌ക്രേപ്പർ അല്ലെങ്കിൽ പീലർ ഉപയോഗിക്കാവുന്നതാണ്. ചെതുമ്പലുള്ള മീനുകൾ, അതായത് മത്തി, തിരുത തുടങ്ങിയ മത്സ്യങ്ങൾ വെള്ളത്തിലിട്ട് അഞ്ച് മിനിറ്റ് നേരം വെയ്‌ക്കണം. ചെതുമ്പൽ കുതിർന്ന് കിട്ടാനാണ് ഇത്തരത്തിൽ ചെയ്യുന്നത്. ശേഷം ഫിഷ് സ്‌കേൽ സ്‌ക്രേപ്പർ അല്ലെങ്കിൽ പീലർ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്.
ഫിഷ് സ്‌കേൽ സ്‌ക്രേപ്പർ ഉപയോഗിക്കുമ്പോൾ പെൻസിൽ മുന വെട്ടി, ഷാർപ്‌നറിൽ സൂക്ഷിക്കുന്നത് പോലെ ചെതുമ്പൽ ഒരു ചേമ്പറിൽ കയറിയിരിക്കും. ഇത് നീക്കം ചെയ്ത് കളഞ്ഞാൽ ചെതുമ്പൽ തെറിക്കുമെന്ന ഭയം വേണ്ട. പീലർ ഉപയോഗിക്കുകയാണെങ്കിൽ അത് ഉപയോഗിച്ച് രണ്ട് വശത്തെയും ചെതുമ്പൽ കളയാവുന്നതാണ്. പീലർ ഉപയോഗിച്ച് ചെയ്യുമ്പോൾ മീൻ പിടിക്കുന്നതിനും ഒരു ഗ്രിപ്പ് കിട്ടുന്നതായിരിക്കും. നിമിഷ നേരം കൊണ്ട് മീൻ ചെതുമ്പൽ കളയാനുള്ള വഴികളാണവ.