വെള്ളമില്ലാത്ത കിണറ്റിൽ നിന്നും കരച്ചിൽ.. വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ…
കോഴിക്കോട്: എട്ട് മീറ്ററോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് ആ കരച്ചിൽ കേട്ടത്. കരച്ചിൽ കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോൾ കിണറ്റിനുള്ളിൽ ഒരു ആട്. . കൊടുവള്ളി വലിയപറമ്പ് ചുടല കുന്നത്ത് അബ്ദുൽ കരീമിൻ്റെ പത്ത് മാസം പ്രായമായ മുട്ടനാടാണ് വീട്ടിലെ കിണറ്റിൽ വീണത്. വെള്ളമില്ലാത്ത കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി നാട്ടുകാർ നരിക്കുനി ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സിൻ്റെ സഹായം തേടി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ടി.പി. രാമചന്ദ്രൻ്റെ നേതൃത്വത്തുള്ള റെസ്ക്യു സംഘം സ്ഥലത്ത് പാഞ്ഞെത്തി.
ഫയർ ആൻറ് റെസ്ക്യു ഓഫീസർ ഷനിൽ വടം കെട്ടി കിണറ്റിലിറങ്ങി. റെസ്ക്യു ഫോഴ്സിൻ്റെ വലയിൽ ആടിനെ കുരുക്കിയാണ് മുകളിലെത്തിച്ചത്. ഫയർ ആൻറ് റെസ്ക്യു ഓഫീസർമാരായ പി.സി. റാഷിദ്, മുഹമ്മദ് ഷാഫി, പി. നിഖിൽ, ഐ.എം. സജിത്ത്, കെ.കെ. അനൂപ് എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആടിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നത് കാണാൻ നിരവധി പേരാണ് സ്ഥലത്തെത്തിയത്.