തല്ലണോ, എങ്കില്‍ തല്ലിനോക്ക്… എസ്‌ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

ആലപ്പുഴ: ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചതിന് എസ്‌ഐയെ നടുറോഡില്‍ ഭീഷണിപ്പെടുത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ചേരാവള്ളി എല്‍സി അംഗം അഷ്‌കര്‍ നമ്പലശേരിയാണ് കായംകുളം എസ്‌ഐ ശ്രീകുമാറിനെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നു. എസ്‌ഐയോട് ‘തല്ലണോ, തല്ലണോ, എങ്കില്‍ തല്ലിനോക്ക്’ എന്ന് അഷ്‌കര്‍ കയര്‍ത്തുകൊണ്ട് ചോദിക്കുന്നത് ഉള്‍പ്പെടെ ദൃശ്യങ്ങളില്‍ കാണാം.
പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് അഷ്‌കറിനെ എസ്‌ഐ തടഞ്ഞത്. ഭീഷണിക്കു പിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താന്‍ എസ്‌ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് അഷ്‌കര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുമിട്ടു.

Related Articles

Back to top button