സന്ദര്‍ശക വിസയില്‍ ഭര്‍ത്താവിന്റെ അടുത്തെത്തിയ മലയാളി യുവതി മരിച്ചു
സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മലയാളി യുവതി മരിച്ചു. തിരുവനന്തപുരം പാലോട് കരിമന്‍കോട്ടെ ചൂണ്ടമല തടതരികത്തു വീട്ടില്‍ സുചിത്ര (31) ആണ് ഇബ്രിയിലെ മുര്‍തഫയില്‍ മരിച്ചത്. ഒരാഴ്ച മുമ്പാണ് സുചിത്ര ഒമാനിലെത്തിയത്. ഭര്‍ത്താവ് – വിഷ്‍ണു. പിതാവ് – സുരേഷ്. മാതാവ് – ഭാരതി ലളിത കുമാരി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.