ഭർത്താവിന് മദ്യം… മകൾക്ക് മട്ടൻ കറി…. ശേഷം മരുമകനുമായി ഒളിച്ചോട്ടം

മ​ക​ളെ​യും മ​രു​മ​ക​നെ​യും വി​രു​ന്നി​നാ​യി ക്ഷ​ണി​ച്ചു വ​രു​ത്തി​യ ശേ​ഷം മ​രു​മ​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി അ​മ്മാ​യി​യ​മ്മ. സം​ഭ​വ ദി​വ​സം വീ​ട്ടി​ലെ​ല്ലാ​വ​ര്‍​ക്കും മ​ട്ട​ന്‍ ക​റി ന​ല്‍​കി സ​ല്‍​ക്ക​രി​ച്ച ശേ​ഷ​മാ​ണ് ഇ​വ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. സൽക്കാരത്തിന് പിന്നാലെ, മരുമകൻ തന്റെ അമ്മായിയപ്പന് മദ്യം നൽകുകയും ചെയ്തു. അമിതമായി മദ്യപിച്ച ഇയാൾ ബോധം കെട്ട് കിടന്ന സമയമാണ് ഒളിച്ചോട്ടം.

അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​നും ത​മ്മി​ല്‍ മൊ​ട്ടി​ട്ട പ്ര​ണ​യം വീ​ട്ടി​ല്‍ മ​റ്റാ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. ഒ​രി​ക്ക​ലും വി​ചാ​രി​ക്കാ​ത്ത സം​ഭ​വ​ത്തി​ന്റെ നടുക്കത്തിലാ​ണ് വീ​ട്ടു​കാ​ര്‍. അ​മ്മാ​യി​യ​മ്മ​യും മ​രു​മ​ക​നും ത​മ്മി​ല്‍ 13 വ​യ​സ്സി​ന്റെ പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ സി​റോ​ഹി ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മദ്യപിച്ച് അമ്മായിയപ്പനും, ഭക്ഷണം കഴിച്ച് ഭാര്യയും ഉറങ്ങിയ സമയം നോക്കിയാണ് മരുമകൻ തന്റെ അമ്മായിയമ്മയുടെ ഒളിച്ചോടിയത്.

വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് ഭാ​ര്യ​യും മ​രു​മ​ക​നും സ്ഥ​ലം​വി​ട്ട കാ​ര്യം ഗൃഹനാഥൻ മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് ര​ണ്ടു​പേ​രെ​യും കാ​ണ്മാ​നി​ല്ല എ​ന്ന് കാ​ട്ടി ഇ​ദ്ദേ​ഹം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. നാ​രാ​യ​ണ്‍ ജോ​ഗി എ​ന്ന​യാ​ള്‍​ക്ക് ര​മേ​ശ് ത​ന്റെ മ​ക​ള്‍ കി​സ്ന​യെ വി​വാ​ഹം ചെ​യ്തു ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ മ​രു​മ​ക​നും അ​മ്മാ​യി​യ​മ്മ​യും പ്ര​ണ​യി​ക്കു​ന്ന വി​വ​രം ആ​രും അ​റി​ഞ്ഞി​ല്ല. ആ​ന​ദ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. അ​മ്മാ​യി​യ​മ്മ​യ്ക്ക് മൂ​ന്ന് പെ​ണ്‍​മ​ക്ക​ളും ഒ​രു മ​ക​നു​മു​ണ്ട്. മ​രു​മ​ക​ന്‍ മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വാ​ണ്. നാ​ടു​വി​ടു​മ്പോ​ള്‍ ഇ​യാ​ള്‍ ഒ​രു മ​ക​ളെ​യും ഒ​പ്പം കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്.

Related Articles

Back to top button