പ്രധാനമന്ത്രി തല മുണ്ഡനം ചെയ്തോ? സത്യമിതാണ്…
തല മുണ്ഡനം ചെയ്ത, താടിയും മീശയുമെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അമ്മയുടെ വിയോഗത്തിന് ശേഷം ആചാര പ്രകാരം പ്രധാനമന്ത്രി തല മുണ്ഡനം ചെയ്തെന്ന തരത്തിലാണ് ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ഈ ഫോട്ടോ വ്യാജമാണ് എന്നതാണ് വാസ്തവം.
മോദിയുടെ അമ്മ ഹീരാബെൻ ഡിസംബർ 30ന് അഹമ്മദാബാദിലാണ് അന്തരിച്ചത്. 99 വയസ്സായിരുന്നു. പിന്നാലെയാണ് തല മൊട്ടയടിച്ച മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലെത്തിയത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്.
പ്രധാനമന്ത്രിയുടെ 2017ലെ ഫോട്ടോയില്‍ മാറ്റം വരുത്തിയാണ് വ്യാജ ഫോട്ടോ പ്രചരിപ്പിച്ചത്. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന ദിവസമെടുത്ത ഫോട്ടോയിലാണ് മാറ്റം വരുത്തിയത്.