വീട്ടിൽ പല്ലി ശല്യമാണോ? പല്ലിയെ തുരത്താം !!

വീട് വൃത്തിയാക്കിടൽ എപ്പോഴും ഒരു പണിയാണ്. അടുക്കളയിൽ പല്ലികൾ വരുന്നത് അത്ര നല്ലതല്ല. ആഹാര സാധനങ്ങളിലും മറ്റും പല്ലികൾ കടന്നു കയറുന്നത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. പല്ലികളെ തുരത്താൻചില സൂത്രങ്ങൾ അറിയാം.

ഒരു അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ചില സാധനങ്ങളാണ് വെളുത്തുളളിയും സവാളയും മുട്ടയും. ഇവ ഉപയോഗിച്ചു പല്ലികളെ ഒരു പരിധിവരെ തുരത്താൻ കഴിയും. മുട്ടയുടെയും വെളുത്തുള്ളിയുടെയും സവാളയുടെയും മണം പല്ലികൾക്ക് സഹിക്കാനാവുന്നതല്ല. അതിനാൽ മുട്ട ഉപയോഗിച്ച ശേഷം പൊട്ടിച്ചെടുത്ത തോട് ഉപയോഗിച്ച് പല്ലികളെ വീട്ടിൽ നിന്നും അകറ്റാം. അതിനായി, ഉപയോഗിച്ച മുട്ടയുടെ തോട് തുടച്ചെടുക്കുക. പല്ലികൾ സ്ഥിരമായി കടന്നുകൂടാറുള്ള വാതിലുകൾ, ജനാലകൾ എന്നിവയ്ക്ക് സമീപം ഈ മുട്ടത്തോട് വയ്ക്കാം. ഇത് പല്ലികളെ അകറ്റി നിർത്തും.

അല്ലെങ്കിൽ മുറിയുടെ മൂലകളിലും ജനൽ പടികളിലുമൊക്കെ വെളുത്തുള്ളി അല്ലികളും മുറിച്ച സവാളയും വയ്ക്കാം. അല്ലെങ്കിൽ വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തിൽ കലർത്തി മുക്കിലും മൂലയിലും സ്പ്രേ ചെയ്യുന്നതും പല്ലികളെ തുരത്താൻ സഹായിക്കും.
മുറികളിൽ എയർ കണ്ടീഷണർ ഉണ്ടെങ്കിൽ താപനില ഇരുപത്തിരണ്ടു ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നത് പല്ലികളെ അകറ്റിനിർത്താൻ സഹായിക്കും.

Related Articles

Back to top button