അച്ഛനൊപ്പം പോകവേ തട്ടികൊണ്ട് പോയി… പിന്നീട് നടന്നത്….

അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയി. ശാലിനി(18)യെയാണ് പുലര്‍ച്ചെ 5.30ഓടെ തട്ടിക്കൊണ്ടുപോയത്. പോലീസ് തിരച്ചില്‍ തുടരുന്നതിനിടെ ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതല്ലെന്നും വിവാഹം കഴിഞ്ഞെന്നും വെളിപ്പെടുത്തിയുള്ള പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നു.

സംഭവത്തില്‍ ആറ് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വിവാഹചടങ്ങിന് പിന്നാലെയുള്ള പെണ്‍കുട്ടിയുടെ വീഡിയോ പുറത്തുവന്നത്. ശാലിനിയുടെ വരനായ ജ്ഞാനേശ്വര്‍ എന്ന ജോണിയും വീഡിയോയിലുണ്ട്. പുലര്‍ച്ചെയോടെയാണ് നാടകീയസംഭവങ്ങളുടെ തുടക്കം. അച്ഛനൊപ്പം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ നാലംഗസംഘം കാറില്‍ പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു. അച്ഛനെ തള്ളിമാറ്റി പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Related Articles

Back to top button