വധുവിന്റെ പിതാവ് നൽകിയ സമ്മാനം കണ്ടപ്പോൾ….
വിവാഹത്തിന് വരന് വധുവിന്റെ വീട്ടിൽ നിന്ന് സമ്മാനങ്ങൾ നൽകാറുണ്ട്. പക്ഷെ ഇവിടെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് വധുവിന്റെ അച്ഛൻ വരൻ സമ്മാനമായി നൽകിയത് ബുൾഡോസറാണ്. വിവാഹത്തിലും താരമായി യോഗിയുടെ ബുൾഡോസർ. ഉത്തർപ്രദേശിലെ ഹമീർപൂരിലെ വിവാഹചടങ്ങിലാണ് സംഭവം. സുമർപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ദേവ്ഗാവിൽ താമസിക്കുന്ന സ്വാമിദീൻ ചക്രവർത്തിയുടെ മകൻ യോഗേന്ദ്രയാണ് വരൻ. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ് യോഗേന്ദ്ര. സൗഖർ ഗ്രാമത്തിൽ താമസിക്കുന്ന പരശുറാം പ്രജാപതിയുടെ മകൾ നേഹ പ്രജാപതിയെയാണ് യോഗേന്ദ്ര വിവാഹം കഴിച്ചത്. സിവിൽ സർവീസിന് തയ്യാറെടുക്കുകയാണ് നേഹ. വരന് ആഡംബര വാഹനങ്ങൾക്ക് പകരം ബുൾഡോസറാണ് പരശുറാം സമ്മാനമായി നൽകിയത്.‘ യോഗി ബാബ സിന്ദാബാദ് മുഴക്കിയാണ് വിവാഹത്തിനെത്തിയ ആളുകൾ സന്തോഷം പ്രകടിപ്പിച്ചത്. ഇതാദ്യമായാണ് വരന് സമ്മാനമായി ബുൾഡോസർ നൽകുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.