മസാജ് സർവീസിന് വേണ്ടി വെബ്‌സൈറ്റിൽ കയറി…യുവാവ് കണ്ടത്….
മസാജ് സർവീസിന് വേണ്ടി ഓൺലൈൻ വെബ്‌സൈറ്റിൽ കയറി. എന്നാൽ യുവാവ് വെബ്‌സൈറ്റിയിൽ കണ്ടത് സ്വന്തം ഭാര്യയുടേയും സഹോദരിയുടേയും ചിത്രങ്ങൾ. സൈബർ സെല്ലിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന സംഘത്തെ പൊലീസ് പിടികൂടി. മുംബൈയിലാണ് സംഭവം.
ഖർ സ്വദേശിയായ 31കാരൻ മസാജിന് വേണ്ടിയാണ് ഓൺലൈൻ വെബ്‌സൈറ്റിൽ കയറിയത്. എന്നാൽ ഭാര്യയുടേയും സഹോദരിയുടേയും ചിത്രമാണ് കണ്ടത്. ഇതെ കുറിച്ച് ഭാര്യയോടും സഹോദരിയോടും ചോദിച്ചപ്പോൾ ഇരുവർക്കും അറിവുണ്ടായിരുന്നില്ലെന്ന് പറഞ്ഞു. ചിത്രം പരിശോധിച്ചപ്പോഴാണ് ഇരുവരും നാല് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് മനസിലായത്.
വെബ്‌സൈറ്റിൽ കണ്ട നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഒരു സ്ത്രീ ഫോണെടുക്കുകയും, ഖർ വെസ്റ്റിലെ ഹോട്ടലിൽ കണ്ടുമുട്ടാമെന്ന ധാരണയിലെത്തുകയും ചെയ്തു. ഹോട്ടലിൽ എത്തിയ സ്ത്രീയോട് ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോൾ യുവാവുമായി തർക്കത്തിലാവുകയും ഹോട്ടലിൽ നിന്ന് സ്ത്രീരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് യുവാവ് സ്ത്രീയെ പിടികൂടി പൊലീസ് സ്റ്റേഷനിലേൽപ്പിക്കുകയായിരുന്നു.