ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ഐ.സി.യുവിൽ രോഗി തൂങ്ങി മരിച്ച നിലയിൽ….. (Breaking News)
അമ്പലപ്പുഴ: ആലപ്പുഴ മെഡിയ്ക്കൽ കോളേജ് ആശുപത്രിയിലെ സി.റ്റി.വി.സർജറി ഐ.സി.യുവിൻ്റെ ശുചി മുറിയിലാണ് രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ 4ഓടെ ആയിരുന്നു സംഭവം. ശസത്രക്രിയ കഴിഞ്ഞ് അഡ്മിറ്റ് ആയിരുന്ന വള്ളികുന്നം പനങ്ങാട്ട് ശിവരാജൻ (62) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ശുചി മുറിയിൽ പോയ ശിവരാജനെ കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ ചെന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.