14 കാരിയെ സഹപാഠികളും പ്രധാനാധ്യാപകനും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപകൻ കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.ബീഹാറിലാണ് സംഭവം.എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ14 വയസുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രധാനാധ്യാപകൻ പിടിയിൽ. വിദ്യാർത്ഥിനിയെ സഹപാഠികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച് സഹപാഠികൾ കടന്നുകളഞ്ഞു. തുടർന്ന് അവിടെയെത്തിയ പ്രധാനാധ്യാപകൻ കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.ബീഹാറിലാണ് സംഭവം.
മലവിസർജനത്തിനായി പുറത്തേക്കിറങ്ങുമ്പോഴാണ് 4 സഹപാഠികൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് സംഘം ബലാത്സംഗം ചെയ്തു. ഈ സമയത്താണ് പ്രധാനാധ്യാപകൻ സുരേന്ദ്ര കുമാർ ഭാസ്കർ ദൃശ്യം കാണുന്നത്. ഇയാളെ കണ്ട സഹപാഠികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. പിന്നാലെ പ്രധാനാധ്യാപകനും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ശേഷം പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് അയാളും സ്ഥലം വിട്ടു. അല്പ സമയത്തിനു ശേഷം നിലത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയിൽ കുട്ടിയെ വീട്ടുകാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പ്രധാനാധ്യാപകൻ അറസ്റ്റിലായി. മറ്റ് 4 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.