വിദ്യാലയങ്ങൾക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വിദ്യാർഥികൾക്ക് കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ഡി ഡി ഇ സി. മനോജ് കുമാർ അറിയിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിന് അവധി ആയിരിക്കുമെന്ന്‌ ആർ ഡി ഡി യും വി എച്ച് എസ് സി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് എ ഡിയും അറിയിച്ചു. വടകരയിലാണ് ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. ഡിസംബർ ഒന്നിനാണ് കലോത്സവം സമാപിക്കുക. മേളയുടെ ഉദ്ഘാടനം ഇന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

Related Articles

Back to top button