ശൂ.. ശൂ.. ഞാൻ ഇവിടെ ഉണ്ട്…
വടക്കാഞ്ചേരി: വണ്ടിയെടുത്ത് മുപ്പത് കിലോമീറ്ററിലേറെ സഞ്ചരിച്ചപ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരാൾ പതിയെ പുറത്തിറങ്ങി. വണ്ടി ഓടിക്കുന്നതിനിടെ ഒരു പാമ്പ് തലപൊക്കിയതോടെയ ഡ്രൈവർ പരിഭാന്ത്രനാകുകയും രക്ഷതേടി വേഗം ബ്രേക്കിട്ട് പുറത്തിറങ്ങുകയുമായിരുന്നു. ദേവീദാസൻ എന്ന ഡ്രൈവറുടെ ഭയം കണ്ട നാട്ടുകാർ ഓടിക്കൂടി പിന്നെ പരിശോധന നടത്തുകയും ചെയ്തു. അരമണിക്കൂറോളം സ്ഥലത്തെ ആളുകൾ പരിഭ്രാന്തിയിലായിരുന്നു. ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനത്തിനകത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. നാട്ടുകാർ വടിയിട്ടു കുത്തിയും ശബ്ദമുണ്ടാക്കുകയും ചെയ്തതോടെ പാമ്പ് വാഹനത്തിൽ നിന്ന് പുറത്തേക്ക് കടന്ന് കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞു പോയി.