ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു… ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു….
ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധു രാജ്കുമാർ എന്നിവരാണ് മരിച്ചത്. രാജ്കുമാറിന്റെ ഭാര്യ ഭാർഗവി, മകൾ ആരാധന എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.ചെന്നൈ ചെങ്കൽപ്പേട്ട് ഗുഡുവഞ്ചേരിയിൽ ഊരമ്പാക്കം റെയിൽവേ സ്റ്റേഷന് സമീപം ആർ.ആർ. അപ്പാർട്മെന്റിലാണ് അപകടമുണ്ടായത്. വെങ്കിട്ടരാമൻ എന്നയാളുടെ പേരിലാണ് ഈ അപ്പാർട്മെന്റ്. ഇയാൾ കഴിഞ്ഞവർഷം മരിച്ചിരുന്നു. വെങ്കിട്ടരാമന്റെ ഭാര്യ ഗിരിജയുൾപ്പെടെ കുടുബാംഗങ്ങൾ ദുബായിലാണ് താമസം. ഇയാളുടെ ചരമവാർഷികത്തിന്റെ ചടങ്ങുകളുടെ ഭാഗമായാണ് കുടുംബം നാട്ടിലെത്തിയത്.ഷോട്ട്സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. മൂന്നുപേരും ഫ്രിഡ്ജിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരിച്ചത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടിലെത്തിയ അയൽക്കാരാണ് മൂന്നുപേരേയും മരിച്ചനിലയിൽ കണ്ടെത്തിയത്.