മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണു.. പിതാവ് മരിച്ചു…
കണ്ണൂർ: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ വീട്ടുമുറ്റത്തെ കിണറിൽ വീണ് പിതാവ് മരിച്ചു. മകനു പരുക്കേറ്റു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ. അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടിയാണു(58) മരിച്ചത്. മകൻ ജിസിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.